Tuesday, 25 July 2017

എണ്ണ രാച്ചുക്ക് By ജൂലിയസ് ഇമ്മാനുവേൽ

എണ്ണ രാച്ചുക്ക് ==========
ആൻഡീസ്‌ പർവ്വത നിരകളുടെ കിഴക്കേ ചെരുവിലെ നിബിഡവനങ്ങളിൽ അനേകം ഗുഹകൾ മറഞ്ഞിരുപ്പുണ്ട് . പ്രദേശവാസികളായ ഷുവാർ ഇന്ത്യൻസിന് (Shuar) ഇവയെക്കുറിച്ച് അത്യാവശ്യം ധാരണയൊക്കെയുണ്ട് . പക്ഷെ ഈ പ്രദേശങ്ങളിൽ ട്രെക്കിങ്ങിനും , പര്യവേഷണങ്ങൾക്കും മറ്റും വനയാത്ര നടത്തിയിരുന്ന വെള്ളക്കാർക്ക് പക്ഷെ ഈ ഗുഹകൾ പേടിസ്വപ്നം തന്നെയായിരുന്നു . ഒരു മനുഷ്യന്റെ നിലവിളി ശബ്ദം പോലെ തോന്നിക്കുന്ന അലർച്ച കേട്ട് , ഈ ഗുഹകളിൽ അന്തിയുറക്കത്തിന് ചെന്ന ആളുകൾ പല തവണ പേടിച്ചോടിയിട്ടുണ്ട് . പല യാത്രികരും അവരുടെ കുറിപ്പുകളിൽ ആൻഡീസിലെ അലറുന്ന ഗുഹകളെപ്പറ്റി പരാമർശിച്ചിട്ടുണ്ട് . ഇത്തരം ഗുഹകളിൽ താരതമ്യേന അറിയപ്പെടുന്ന ഒന്നാണ് ഇക്വഡോറിലെ Cueva de los Tayos . മേൽപ്പറഞ്ഞ ഷുവാർ ജാതികൾ വള്ളികൾ കൊണ്ട് നിർമ്മിച്ച ഏണികളും മുളകൾ കൊണ്ടുള്ള പന്തങ്ങളുമായി ഈ ഗുഹകളിൽ ഇറങ്ങിച്ചെല്ലും . എന്തിനെന്നോ ? ഈ ഗുഹയിൽ പ്രജനനം നടത്തുന്ന ഒരിനം പക്ഷിയുണ്ട് . അവയുടെ കുഞ്ഞുങ്ങളെ പിടിക്കുവാനാണ് രാത്രിയുടെ മറവിൽ അവർ ഗുഹയിലിറങ്ങുന്നത് . മുതിർന്ന പക്ഷികൾ രാത്രിയിൽ ഇരതേടുവാൻ പുറത്തേക്ക് പോകുന്ന തക്കത്തിനാണ് ഇവർ കുഞ്ഞുങ്ങളെ അപഹരിക്കുന്നത് . ഇവരുടെ കൂടെ ഒരുനാൾ ഈ ഗുഹയിലിറങ്ങിയ ഒരു യാത്രികനാണ് പലരെയും പേടിപ്പിച്ചിരുന്ന നിലവിളി ശബ്ദത്തിന്റെ യഥാർത്ഥ ഉടമയെ തിരിച്ചറിഞ്ഞത് . അത് മറ്റാരുമല്ല ..... മേൽപ്പറഞ്ഞ പക്ഷികൾ തന്നെ ! ഗുഹയുടെ പേര് പോലും ആ പക്ഷികളെ ബന്ധപ്പെടുത്തിയാണ് ഇട്ടിട്ടിരിക്കുന്നത് , അർഥം .... "Cave of the Oilbirds" !

പല കാര്യങ്ങളിലും ഭൂമിയിലെ മറ്റു പക്ഷികളിൽ നിന്നും വേറിട്ട് നിൽക്കുന്നവയാണ് ഓയിൽ ബേർഡുകൾ (Steatornis caripensis) . നമ്മുടെ രാച്ചുക്കുകളുടെ ജാതിയിൽ പെടുമെങ്കിലും , ഇവരെ സ്വഭാവവിശേഷങ്ങൾ മൂലം ഒരു പ്രത്യേക ഉപവിഭാഗത്തിലാണ് ഇപ്പോൾ പെടുത്തിയിരിക്കുന്നത് . ഈ പക്ഷികൾ പൊതുവെ രാത്രിഞ്ചരന്മാരാണ് (nocturnal ) . രാത്രിയിൽ ഇരതേടി നടക്കുന്ന പക്ഷിജാതികൾ പലതുണ്ടെങ്കിലും അവയൊക്കെ പാമ്പിനെയും പഴുതാരയെയും , തവളകളെയും , പ്രാണികളെയും പിടിച്ചു വിശപ്പകറ്റുന്നവരാണ് . എന്നാൽ ഓയിൽ ബേർഡുകൾ തികച്ചും വെജിറ്റേറിയനുകളാണ് . എണ്ണപ്പനക്കുരുവാന് മുഖ്യാഹാരം . ഇങ്ങനെ രാത്രിയിൽ പുറത്തിറങ്ങി പഴം മാത്രം ഭക്ഷിക്കുന്ന രണ്ടേ രണ്ടു പക്ഷികളെയെ ഇതുവരെ നാം തിരിച്ചറിഞ്ഞിട്ടുള്ളൂ . ഇക്കൂട്ടത്തിൽ രണ്ടാമൻ ന്യൂസിലൻഡിലെ കാകാപോ (kakapo) ആണ് . ഭൂമിയിലെ ഏറ്റവും ഭാരംകൂടിയ തത്തയായ കാകാപോ പക്ഷെ പറക്കില്ല . ചുരുക്കത്തിൽ രാത്രിയിൽ പറന്നു പുറത്തിറങ്ങി പൂവും കായും പഴവും മാത്രം ഭക്ഷിക്കുന്ന (fructivore) ഏക പക്ഷിയാണ്‌ നമ്മുടെ ഓയിൽ ബേർഡ് അഥവാ എണ്ണ രാച്ചുക്ക് ( ഈ പേര് ഇന്ന് രാവിലെ ഞാൻ കൊടുത്തതാണ് ) . രാത്രിവിഹാരത്തിനായി പ്രത്യേകം തയ്യാറാക്കിയ നേത്രങ്ങൾ സ്വന്തമായുള്ളത് കൂടാതെ എക്കോലൊക്കേഷൻ (echolocation) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന അപൂർവ പക്ഷികളിൽ ഒന്ന് എന്ന പേരും എണ്ണ രാച്ചുക്കിന് സ്വന്തം ! ഇതിനായി ഇവർ പുറപ്പെടുവിക്കുന്ന 2 kHz ആവൃത്തിയുള്ള ഹൈ പിച്ച് ക്ലിക്കിങ് വോയിസ് ആണ് ഗുഹയുടെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ച് നിലവിളി ശബ്ദമായി രൂപാന്തരപ്പെടുന്നത് . കൂടാതെ മണം തിരിച്ചറിഞ്ഞാണ് ഇവ പഴങ്ങൾ ഭക്ഷിക്കുന്നത് എന്നും പഠനങ്ങൾ പറയുന്നു . അത്യാവശ്യം തടിയും തൂക്കവുമുള്ള കുഞ്ഞു എണ്ണ രാച്ചുക്കുകളെ വനനിവാസികൾ തിളച്ച വെള്ളത്തിലിട്ടു പുഴുങ്ങി അവയുടെ ദേഹത്തുള്ള എണ്ണ വേർതിരിച്ച് എടുത്തു ഉപയോഗിച്ചിരുന്നു എന്ന കേട്ടുകേൾവിയിൽ നിന്നാണ് ഇവയ്ക്ക് ഓയിൽ ബേർഡുകൾ എന്ന നാമം കൈവന്നത് .
യൂറോപ്പിൽ നിന്നും മറ്റും കിട്ടിയ ഫോസിലുകൾ പറയുന്നത് ഇവ ഒരുകാലത്ത് ഭൂമിയൊട്ടാകെ കാണപ്പെട്ടിരുന്നു. എന്നാണ് . ഇപ്പോൾ ദക്ഷിണ അമേരിക്കയുടെ ഉത്തരഭാഗങ്ങളിലാണ് ഇവ കാണപ്പെടുന്നത് . പൂർണ്ണമായും പകൽ ഗുഹകളിലാണ് താമസമെങ്കിലും ഇവ ഇടയ്ക്കിടെ മരങ്ങളിലും രാത്രിയുറങ്ങാറുണ്ട് എന്ന് പഠനങ്ങൾ പറയുന്നു . ഗുഹകൾ സുരക്ഷിത താവളമാകയാൽ അവിടെ പകൽ മുഴുവനും കലപില ശബ്ദംകൂട്ടി ആകെയൊരു അംഗൻവാടി സെറ്റപ്പിലായിരിക്കും ഇവർ ചിലവഴിക്കുക . എന്നാൽ മരങ്ങളിൽ ചേക്കേറുന്നവർ ശത്രുക്കളെ ഭയന്ന് നിശ്ശബ്ദമായി പകൽ ചിലവഴിക്കും .
വെനിസ്വലയിലെ Guácharo Cave National Park , ഓയിൽ ബേർഡുകൾക്കായി നീക്കിവെച്ചിരിക്കുകയാണ് . ഈ പാർക്കിൽ സ്ഥിതിചെയ്യുന്ന ലൈം സ്റ്റോൺ ഗുഹയിൽ പതിനായിരക്കണക്കിന് എണ്ണ രാച്ചുക്കുകൾ പകലുറക്കം നടത്തുന്നുണ്ട് . ഇവ വൈകുന്നേരങ്ങളിൽ ഒച്ചകൂട്ടി പുറത്തേക്ക് പോകുന്നത് കാണുവാൻ അനേകം സന്ദർശകർ അവിടെ എത്താറുണ്ട് . ഭൂമിയിലെ ഏറ്റവും വലിയ ഓയിൽ ബേർഡ് കോളനിയും ഇതുതന്നെയാണ് ( ഏകദേശം പതിനെണ്ണായിരം പക്ഷികൾ ).
വിവരങ്ങൾക്ക് പ്രധാനമായും ആശ്രയിച്ചത് :

സിലോൺ_പാണ്ഡ്യ കോപ്പർ നാണയം (The Horizontal Fishes and Bull Type)


Credits : 
Bobin J Mannanal 
ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ തെക്കേ ഇന്ത്യയിലെ പ്രബല ശക്തിയായി മാറിയ പാണ്ഡ്യരാജാക്കന്മാർ പിന്നീട് അവരുടെ അധിനിവേശം വ്യാപിപ്പിച്ചത് ശ്രീലങ്കയിലേക്കായിരുന്നു. ശ്രീമാര ശ്രീവല്ലഭയാണ് ആദ്യമായി ശ്രീലങ്കയുടെ മേൽ അധിനിവേശ ശ്രമം നടത്തിയ പാണ്ഡ്യ രാജാവ്. 833_53 കാലഘട്ടത്തിൽ സേന 1 ന്റെ ഭരണകാലത്താണ് അനുരാധപുരം അടക്കമുള്ള പ്രദേശങ്ങൾ ശ്രീമാര പാണ്ഡ്യൻ കീഴടക്കുന്നത്. പക്ഷെ ഈ ആധിപത്യം അധികനാൾ നീണ്ടു നിന്നില്ല. തുടര്‍ന്ന് പല കാലങ്ങളിലായി പല പാണ്ഡ്യരാജാക്കന്മാരും സിലോൺ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ജാതവർമ വീരപാണ്ഡ്യൻ (1258),ജാതവർമ സുന്ദരപാണ്ഡ്യൻ (1263)എന്നിവരുടെ ശ്രമങ്ങൾ മാത്രമാണ് എടുത്തു പറയത്തക്ക രീതിയിലുള്ള വിജയം നേടിയത്. എന്നിരുന്നാൽ തന്നെ സിലോണിനു മേലുള്ള പാണ്ഡ്യവംശ ആധിപത്യങ്ങൾക്കെല്ലാം ചുരുങ്ങിയ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എങ്കിലും സിലോൺ_പാണ്ഡ്യ നാണയങ്ങളിൽ ആദ്യ കാല പാണ്ഡ്യൻമാരുടെയും മധ്യകാല പാണ്ഡ്യൻമാരുടെയും സംഭാവനകളുണ്ട്. ചിത്രത്തിൽ കാണുന്ന 'Horizontal Fishes and Bull Type coin' ആദ്യകാല സിലോൺ_പാണ്ഡ്യ നാണയങ്ങളിൽപ്പെട്ടതാണ്. പരകർമ ബാഹുവിന്റെ നേതൃത്വത്തിലുള്ള സിംഹള അധിനിവേശം ശ്രീലങ്കയിൽ നടക്കുന്നതിനും ഒരു നൂറ്റാണ്ട് മുമ്പ് അടിച്ചിറക്കിയ നാണയമാണ് ഇതെന്ന് കരുതപ്പെടുന്നു.
The Horizontal Fishes and Bull Type Copper Coin of Ceylon Pandya :_
ലോഹം :_ കോപ്പർ
വ്യാസം:_ 17.7mm
തൂക്കം :_1.4gms
കനം:_1.8mm
ആകൃതി :_ക്രമരഹിത വൃത്തം
നാണ്യമുഖം :_ലംബമായ രണ്ട് ദീപസ്തംഭങ്ങൾക്കിടയിലായി തലയുയർത്തി കിടക്കുന്ന ഋഷഭം(നന്തി). മുകളിൽ ചന്ദ്രക്കല. (ബുദ്ധിസത്തിൽ നിന്ന് ശൈവഭക്തരായിരുന്ന മാറിയ പാണ്ഡ്യൻമാർ അവരുടെ ശിവഭക്തിയെ സൂചിപ്പിക്കാനാണ് ചന്ദക്കലയും നന്തിയും തങ്ങളുടെ അടയാളങ്ങളായി സ്വീകരിച്ചിരുന്നത്)
നാണയത്തിന്റെ മറുഭാഗത്ത് ലംബമായ രണ്ട് ദീപസ്തംഭങ്ങൾക്കിടയിലായി തിരശ്ചീനമായി രണ്ട് മത്സ്യങ്ങളെ ആലേഖനം ചെയ്തിട്ടുണ്ട്. പാണ്ഡ്യൻമാരുടെ ഔദ്യോഗിക ചിഹ്നമാണ് ഈ മത്സ്യങ്ങൾ. മുകളിലെ മത്സ്യം ഇടതുഭാഗത്തേയ്ക്കും താഴത്തെ മത്സ്യം വലതുഭാഗത്തേക്കും നീന്തുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഏറ്റവും താഴെ സമാന്തരമായ മൂന്ന് രേഖകളും ഏറ്റവും മുകളിൽ ചന്ദക്കലയും കാണാം... എന്റെ കളക്ഷനിൽ നിന്നും
CEYLON PANDYA COPPER COIN (BULL AND FISH TYPE)
############################
By the middle of the ninth century, the Pandyans has risen to the position of ascendancy in Southern India and invaded Northern Sri Lanka. The first Pandya invitation of Ceylon was during the reign of Sena1(833_53).Pandya King Sri Mara Sri Vallabha invaded the island and he after loot. Then Jathavarma Vira pandya invaded Ceylon around 1258 CE
and Jathavarma Sundara Pandya invaded around 1263.But all their invations seems to have been shot lived.
The Pandyas Coins of Ceylon come from both the Ancient period as well as the Medival period. The following 'Horizontal Fishes and Bull' type coin for instance is believed to be from the Ancient period.
The Horizontal Fishes and Bull type coin :_
Alloy :_ copper
Diameter :_ 17.7mm
Thickness :_ 1.8mm
Weigh :_ 1.4gms
Shape:_ irregular round.
Obverse :_Humped bull seated right with lamp on either side. Crescent above and stand below.
Reverse :_Two fishes horizontal upper facing left and lower right between two lamps. Crescent above and stand below represented by three parallel lines;the middle one being shorter than the other two.
The 'Horizontal fish and bull type 'seems to belong to a period of a century earlier than the sinhala invation by Parakarma Bahu I.
From my collection

Honey Hunters - Neppal

ജീവന്‍ പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍. ഇന്ന് ആ കണ്ണിയില്‍ കേവലം രണ്ടു പേര്‍ മാത്രം.
നേപ്പാളിലെ ഹിമാലയത്തോട് ചേര്‍ന്നുള്ള ' സദ്ദി ' എന്ന ഒരു ഗ്രാമമുണ്ട്.ഇവിടെ 400 അടി ഉയരത്തില്‍ നിന്ന് മലമുകളിലെ പാറക്കെട്ടുകളിലുള്ള തേനീച്ച പ്പുറ്റില്‍ നിന്ന് മുളകള്‍ ചേര്‍ത്തു കെട്ടിയ വലിയ എണിയിലൂടെ കയറി അതിസാഹസികമായി തേന്‍ ശേഖരിക്കുന്ന വലിയ ഒരു ജനവിഭാഗമുണ്ടായി രുന്നു. അവരിലെ അവസാനകണ്ണികളായി ഇപ്പോള്‍ രണ്ടുപേര്‍ മാത്രം. 57 കാരനായ "മൌലി ധന്" അദ്ദേഹത്തിന്‍റെ ശിഷ്യന്‍ 40 കാരനായ "അസ്ധനും".
തൊഴിലിലെ റിസ്ക്കും, വരുമാനക്കുറവും മൂലം എല്ലാവരും ഈ രംഗം വിട്ടെങ്കിലും ഇവര്‍ രണ്ടുപേരും ഇന്നും ഈ തൊഴില്‍ കൈവിട്ടിട്ടില്ല.
നാഷണല്‍ ജിയോഗ്രാഫി ചാനല്‍ നിര്‍മ്മിച്ച " മരണത്തെ തോല്‍പ്പിച്ച അവസാന പോരാളി " എന്ന ഡോക്യുമെന്‍ററി യില്‍ ഇവരുടെ ജീവിതവും സാഹസികതയും വിസ്തൃതമായി പ്രതിപാദിച്ചിട്ടുണ്ട്.
മൌലി 15 മത്തെ വയസ്സ് മുതല്‍ ഈ തൊഴിലില്‍ വ്യാപ്രുതനാണ്. പിതാവില്‍ നിന്നാണ് അദ്ദേഹം ഹിമാലയത്തിന്റെ ഉയരങ്ങളില്‍നിന്നു തേന്‍ ശേഖരിക്കുന്ന വിദ്യ മനസ്സിലാക്കിയത്.
ഒരു തവണ കയറിയിറങ്ങുമ്പോള്‍ 20 കിലോ തേന്‍ വരെ ലഭിക്കാറുണ്ട്. വിദേശ മാര്‍ക്കറ്റു കളില്‍ ഹിമാലയത്തിലെ തേനിനു വലിയ മാര്‍ക്കറ്റാണ്.
Apis Dorsata Laboriosa എന്ന ഇനത്തിലുള്ള തേനീച്ചകളാണ് ഹിമാലയത്തിലുള്ളത്. ലോകത്തെ ഏറ്റവും മുന്തിയ ഇനം തേനാണ് ഇവയില്‍ നിന്നും ലഭിക്കുന്നത്. ഒരു കിലോക്ക് 15000 രൂപ വരെ വിലയുണ്ട്‌..
ഏറെ വലിപ്പമുള്ള ഈ തേനീച്ചകള്‍ വലിയ ആക്രമണകാരികളാണ്. ഇവയുടെ ആക്രമണം അതിജീവിക്കാന്‍ പ്രത്യേക പരിശീലനവും മുന്‍കരുതലുകളും ആവശ്യമാണ്.
കാണുക ആ സാഹസിക ദൃശ്യങ്ങള്‍.ഒപ്പം ഗുരുവായ മൌലി ധനും ശിഷ്യന്‍ അസ്ധനും.
കടപ്പാട് :